അടുത്ത സാനിയയെ വാര്‍ത്തെടുക്കാന്‍ കുട്ടികള്‍ക്കായുള്ള ടെന്നീസ് അക്കാദമിയുമായി സാനിയ മിര്‍സ.

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത സാനിയയെ വാര്‍ത്തെടുക്കാന്‍ കുട്ടികള്‍ക്കായുള്ള ടെന്നീസ് അക്കാദമിയുമായി സാനിയ മിര്‍സ.

ഹൈദരാബാദ്: പ്രമുഖ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കുട്ടികള്‍ക്കായി പുതിയ ടെന്നീസ് അക്കാദമി തുടങ്ങുന്നു. മൂന്നിനും എട്ടിനും പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്കായാണ് ഈ അക്കാദമി ആരംഭിക്കുന്നത്. ഇത് അമ്മയുടെ ആശയമാണെന്നും താന്‍ ഇതിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സാനിയ പറഞ്ഞു.

ചെറുപ്രായത്തില്‍ ടെന്നീസ് പഠിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും എവിടെ തുടങ്ങണം, എങ്ങനെ പരിശീലിക്കണം എന്നൊരു ധാരണയും ഉണ്ടായിരുന്നില്ല. തനിക്കുണ്ടായ ഈ അവസ്ഥ ഇനി ആവര്‍ത്തിക്കരുതെന്ന ആഗ്രഹത്തോടെയാണ് ഇങ്ങനൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്നും സാനിയ വ്യക്തമാക്കി. ഇത് താരത്തിന്റെ രണ്ടാമത്തെ സ്ഥാപനമാണ്. സാനിയയുടെ മേല്‍നോട്ടത്തിലുള്ള ആദ്യ ടെന്നീസ് അക്കാദമി 2013 ലാണ് ആരംഭിച്ചത്.

0Shares