
ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി ബി.ജെ.പി നേതാവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. ഫേസ് ബുക്കിലാണ് സുരേന്ദ്രന്‍ തന്‍റെ വിലയിരുത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ആയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേന്ദ്രന്‍.
https://www.facebook.com/KSurendranOfficial/posts/2259676820783608
മോഡി സര്‍ക്കാര്‍ നിലവിലുള്ള എന്‍.ഡി.എ സഖ്യത്തിന്‍റെ സീറ്റ് കൊണ്ട് തന്നെ ഭുരിപക്ഷം നേടുമെന്നും പുതിയ പാര്‍ട്ടികളില്‍ ചിലത് എന്‍.ഡി.എ യുടെ ഒപ്പം ചേരുമെന്നും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു . ഇടതുപക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും സീറ്റ് നിലയെക്കുറിച്ചും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് മൂന്നക്കം തികയില്ലെന്നും ഇടതുപക്ഷം എല്ലാംകൂടി രണ്ടക്കം തികക്കില്ലെന്നുമാണ് കണക്ക്. കേരളത്തില്‍ നിന്ന് ബി.ജെ.പി രണ്ട് എം.പിമാര്‍ ഉണ്ടാകും. എന്നാല്‍ അത് ഏത് മണ്ഡലത്തില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നില്ല.
