കാസര്‍കോട്: ഞായറാഴ്ച രാത്രി അടുക്കത്ത് ബയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കുകളോടെ മംഗളൂറുവിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
ചൗക്കി സ്വദേശി റജീഷിന്റെയും ചെമ്മനാട് സ്വദേശി മഹ്സൂമയുടെയും മക്കളായ ഇബ്റാഹീം ഷാജില്‍ (ഏഴ്) മില്‍ഹാജ് (അഞ്ച്) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്. പിതാവ് റജീഷ് ഗുരുതര പരിക്കുകളോടെ മംഗളൂറുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പിഞ്ചു സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗത്തില്‍ നാട് തേങ്ങുകയാണ്.
ചില ന്യായങ്ങള്‍ പറഞ്ഞ് ദേശീയ പാതയുടെ അറ്റകുറ്റ പണികള്‍ നടത്താത്ത ഉദ്യോഗസ്ഥരും അധികാരികളുമാണ് ഈ കുഞ്ഞു സഹോദരങ്ങളുടെ മരണത്തിന്റെ ഉത്തരവാദികള്‍ എന്ന് നാട്ടുകാരും സോഷ്യല്‍ മീഡിയേയും ആരോപിച്ചു. ഞായറാഴ്ച രാത്രി അടുക്കത്ത് ബയലിലാണ് സംഭവം.
അമിത വേഗതയിലെത്തിയ ബസ് ട്രാവലര്‍ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ചൗക്കിയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത് .അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ സ്ത്രീകളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അടുക്കത്ത് ബയലില്‍ വാഹനപകടം: ബസും കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്