
ഷിറിയ(കാസർകോട്): ഒളയം ജുമാ മസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹി അവറുകളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയസ്തമായ ഉറൂസ് ഫെബ്രുവരി 19 ബുധന്‍ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സിയാറത്തിന് നേതത്വം നല്‍കും. തുടര്‍ന്ന് ഒളയം ജമാഅത്ത് പ്രസിഡണ്ട് മഹ്മൂദ് ഇബ്രാഹീം പുതിയങ്ങാടി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കമാകുക.

ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഫക്രുദ്ദീന്‍ കുനില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 വരെ നടക്കുന്ന മത പ്രസംഗ പരമ്പര സയിദ് കുഞ്ഞിക്കോയ തങ്ങള്‍ ഒളയത്തിന്‍റെ പ്രാര്‍ത്ഥനയോടെ താജുശ്ശരീഅ ശൈഖുനാ അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കെ ഉദ്ഘാടനം ചെയ്യും.
സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മൂഡബിദ്രിഖാസി വി.കെ അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ അതിഥിയാകും. മഷ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും തുടര്‍ന്നുള്ള രാത്രികളില്‍ കാസര്‍കോട് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, നൗഷാദ് ബാഖവി ചിറിയന്‍ക്കീഴ്, സഫ്വാന്‍ സഖാഫി പത്തപിരിയം, ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, റാഫി അഹ്‌സനി കാന്തപുരം, അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, പേരോട് മുഹമ്മദ് അസ്ഹരി, നൗഫല്‍ സഖാഫി കളസ, സുഫ്യാന്‍ ബാഖവി ചിറിയന്‍കീഴ്, അബൂബക്കര്‍ സിദ്ദീഖ് അല്‍ അസ്ഹരി പയ്യന്നൂര്‍, ഡോ. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി കാന്തപുരം, വഹാബ് നഈമി കൊല്ലം, എസ്.എസ് ശമീര്‍ ദാരിമി കൊല്ലം, സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ഡോ. ഫാറൂഖ് നഈമി കൊല്ലം, ഇബ്രാഹീം ഖലീല്‍ ഹുദവി കല്ലായം, ഹാഫിള് അബ്ദുറസാഖ് അബ്‌റാറി പത്തനാപുരം തുടങ്ങിയവർ പ്രഭാഷണം നടത്തും.
സമാപന സമ്മേളനം താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് നിസാമുദ്ദീന്‍ അല്‍ അസ്ഹരി കുമ്മനം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബദറു സാദാത്ത് സയ്യിദ് ഖലീലുല്‍ ബുഖാരി, സയിദ് കുഞ്ഞിക്കോയ തങ്ങള്‍ ഒളയം, സയ്യിദ് നജ്മുന്ധീന്‍ പൂക്കോയി തങ്ങള്‍ അല്‍ ഹൈദ്രുസി യമന്‍, താജുല്‍ ഫുഖഹാഹ് ബേക്കല്‍ ഇബ്രാഹീം മുസ്ലിമാര്‍, സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ എന്നിവര്‍ മുഖ്യ അതിഥികളാകും. ഒളയം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി അട്ക്കം സ്വാഗതവും ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് മൊയ്തീന്‍ കുട്ടി ഒളയം നന്ദിയും പറയും.
ഫെബ്രുവരി 20 ന് അസര്‍ നിസ്‌കാര ശേഷം സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഖത്‍മുൽ ഖുര്‍ആനിനും, മാര്‍ച്ച് 05ന് അസര്‍ നിസ്‌കാര ശേഷം സയിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ തങ്ങള്‍ സ്വലാത്ത് മജ്‌ലിസിനും നേതൃത്വം നല്‍കും. മാര്‍ച്ച് 8 ഞായര്‍ രാവിലെ 8.30 ന് സയ്യിദ് അത്താഉള്ള തങ്ങള്‍ മൗലീദ് പാരായ ണത്തിന് നേതൃത്വം നല്‍കും. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ അല്‍ ഹാദിയുടെ സമാപന പ്രര്‍ത്തനയോടെ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി വൈകുന്നേരത്തോട് കൂടി ഉറൂസ് സമാപിക്കും.
പത്രസമ്മേളനത്തിൽ അബ്ദുറഹ്മാന്‍ മീരാന്‍ ഹാജി ഒളയം, മഹ്മൂദ് ഇബ്രാഹീം പുതിയങ്ങാടി, ഫക്രുദീന്‍ സഖാഫി ഒളയം, ഹനീഫ് ഹാജി അടക്കം, മുഹമ്മദ് ഹാജി കോട്ട, മുഹമ്മദ് മൊയ്തീന്‍ കുട്ടി ഒളയം എന്നിവര്‍ പങ്കെടുത്തു.
