അഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ

അഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവുശിക്ഷ. കേസിലെ പ്രതികളായ മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ നല്‍കിയത്.
ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ 2013ലായിരുന്നു സംഭവം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. മരിച്ചുവെന്ന് കരുതി കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു പ്രതികള്‍. എന്നാല്‍ 40 മണിക്കൂറിന് ശേഷം അയല്‍വാസികളാണ് അഞ്ചുവയസ്സുകാരിയെ കണ്ടെത്തിയത്.

0Shares