അജ്ഞാത വൈറസ് പനി; 25 പേര്‍ നിരിക്ഷണത്തില്‍; വൈറസ് തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ മുൻകരുതൽ നടപടി

  • Post category:news
  • Reading time:1 min read
You are currently viewing അജ്ഞാത വൈറസ് പനി; 25 പേര്‍ നിരിക്ഷണത്തില്‍; വൈറസ് തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ മുൻകരുതൽ നടപടി

കോഴിക്കോട്: അജ്ഞാത വൈറസ് മൂലമുള്ള പനി ബാധിച്ച് ജില്ലയിൽ മൂന്ന്‌പേർ മരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ പുലർത്താനായി ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ അപൂര്‍വ വൈറസ് പ്രതിരോധത്തിനായി കോഴിക്കോട് ജില്ലയില്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കുക.ഇതിൻ്റെ ഭാഗമായി കോഴിക്കോട് ജാനകിക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങള്‍ കടിച്ച പഴം സഞ്ചാരികളുടെ പക്കല്‍ എത്താതിരിക്കാനാണ് ആദ്യ നടപടി. അതേസമയം വൈറസ് മൂലമുള്ള പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 25 പേര്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡി.കോളേജിലും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്.

അറിയിപ്പ്:  സമ്മാന പദ്ധതിക്കുള്ള ചോദ്യം ഇന്ന് പബ്ലിഷ് ചെയ്ത മറ്റുവർത്തയോടപ്പമുണ്ട്.

0Shares