അജ്ഞാതൻ്റെ വെടിയേറ്റ് ഒരു നേതാവ് കൂടി കൊല്ലപ്പെട്ടു; ഈ അടുത്തിടെയായി ഇത്തരത്തിൽ കൊലചെയ്യപ്പെട്ടത് മൂന്നുപേർ; ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ സംഭവിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing അജ്ഞാതൻ്റെ വെടിയേറ്റ് ഒരു നേതാവ് കൂടി കൊല്ലപ്പെട്ടു; ഈ അടുത്തിടെയായി ഇത്തരത്തിൽ കൊലചെയ്യപ്പെട്ടത് മൂന്നുപേർ; ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ സംഭവിക്കുന്നത്

പാട്‌ന: ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍(RJD) നേതാവ് വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബീഹാറിലെ സമസ്തിപൂരിൽ കല്യാണ്‍പൂരിന് സമീപമുള്ള രഘുവീറിൻ്റെ വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. രാവിലെ മോര്‍ണിംഗ് വാക്കിന് പോകവേ ബൈക്കിൽ വന്ന അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തത്.

ഈ അടുത്തിടെ വെടിയേറ്റ് മരിക്കുന്ന നേതാക്കളുടെ എണ്ണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുകയാണ്. ഏതാനും ആഴ്ചകള്‍‌ക്ക് മുമ്പ് മുസാഫര്‍പൂരിലെ ബി.ജെ.പിയുടെ പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്ത അജ്ഞാതൻ്റെ വെടിയേറ്റ് കൊലചെയ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിന്‍ യാത്രക്കിടെ അജ്ഞാതൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോൾ RJD നേതാവിൻ്റെ കൊലപാതകം.

0Shares