അങ്കിളിനോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി: തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന്‍

  • Post category:news
  • Reading time:1 min read
You are currently viewing അങ്കിളിനോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി: തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന്‍

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളെന്ന് ഹനാന്‍. മകളെപ്പോലെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹനാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി സധൈര്യം മുന്നോട്ട് പോകാനും ഹനാനോട് നിദേശിച്ചു. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട ഹനാന്‍. സമൂഹമാധ്യമങ്ങളിലെ ദുഷ് പ്രചരണങ്ങളുടെ ഇരയായ ഹനാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിക്കുന്നതിനായാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്. മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ടെന്ന് കൂടിക്കഴ്ചയ്ക്ക് ശേഷം ഹനാന്‍ പറഞ്ഞു. ഹനാന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ സന്തോഷം നോന്നിയെന്നു മുഖ്യമന്ത്രിയും ഹനാനോട് പറഞ്ഞു. ഒരു മകളോടുള്ള വാത്സല്യവും ആ കൂടിക്കാഴ്ചയിലുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഹനാന്‍ മടങ്ങിയത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജിനൊപ്പമായിരുന്നു ഹനാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. ഹനാനെ കണ്ടതിന് ശേഷം മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കൂടികാഴ്ചയെക്കുറിച്ച് കുറിപ്പ് എഴുതിയിട്ടുണ്ട്.

0Shares