അഗ്നിപ്രവേശം നടത്തി വിഷ്ണുമൂര്‍ത്തി വ്യാഴാഴ്ച വീതുകുന്ന് കയറും; കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

  • Post category:news
  • Reading time:1 min read
You are currently viewing അഗ്നിപ്രവേശം നടത്തി വിഷ്ണുമൂര്‍ത്തി വ്യാഴാഴ്ച വീതുകുന്ന് കയറും; കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

ചെറുവത്തൂര്‍: ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ ഏറെ പ്രസിദ്ധമായ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം വ്യാഴാഴ്ച നടക്കും. രാവിലെ 11 മണിയോടെയാണ് അഗ്നി പ്രവേശം.തുടര്‍ന്ന് ഇവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള വീതുകുന്നിലെത്തി വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. വീതുകുന്നിലെ ഒറ്റക്കോല മഹോല്‍സവത്തിന്റെ ഭാഗമായുള്ള കലവറനിറക്കല്‍ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ പത്തിന് പിലിക്കോട് പടുവളം പടക്കളത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ഒറ്റക്കോല മഹോല്‍സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ പ്രകാശനം വീതുകുന്നില്‍ വച്ച് വറക്കോടന്‍ കാവല്‍ക്കാര്‍ക്ക് നിര്‍വഹിച്ചു. ബുധനാഴ്ച വൈകീട്ട് ആറിന് രയരമംഗലത്തുനിന്ന് ദീപവും തിരിയും കൊണ്ടുവരും. രാത്രി എട്ടിന് തോറ്റം പുറപ്പാട്.തുടര്‍ന്ന് പനിയന്‍ തെയ്യം. എട്ടിന് രാവിലെ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്. 11-ന് വിഷ്ണുമൂര്‍ത്തിയുടെ വീത്കുന്ന് കയറ്റം. 12-ന് അന്നദാനം. രാത്രി 10-ന് വടക്കേന്‍ വാതുക്കല്‍ സമാപനം.

0Shares