തൃക്കരിപ്പൂര്‍: അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്കുള്ള മെഡിക്കല്‍ ക്യാംപ് ചൊവ്വേരി വയോജനങ്ങളുടെ പകല്‍ വിശ്രമകേന്ദ്രത്തില്‍ നടന്നു. മെഡിക്കല്‍ ക്യാംപ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് എന്‍.സുകുമാരന്‍, പഞ്ചായത്തംഗം ടി.വി വിനോദ് എന്നിവര്‍ സംസാരിച്ചു. എ.ജെ. പ്രശാന്ത് സ്വാഗതവും സി ചന്ദ്രമതി നന്ദിയും പറഞ്ഞു. ക്യാംപിന് പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.നിയാസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശാന്ത് കുമാര്‍, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജു ബി.പി എന്നിവര്‍ പരിശോധനക്കായി എത്തി.
ജെ.എച്ച.ഐ മാരായ പ്രകാശന്‍ ചന്തേര, ഫാര്‍മസിസ്റ്റ് ഷൈന്‍, സി.ഡി.എസ് മെമ്പര്‍, ആശാ വര്‍ക്കര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.
അഗതി രഹിത കേരളം പദ്ധതി; തൃക്കരിപ്പൂര്‍ പഞ്ചായത്ത് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു