അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനം കാസര്‍കോട്ട് തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനം കാസര്‍കോട്ട് തുടങ്ങി

കാസര്‍കോട്: അഖില കേരള യാദവസഭയുടെ സംസ്ഥാന സമ്മേളനം കാസര്‍കോട്ട് തുടങ്ങി. സമ്മേളനത്തിന് മുന്നോടിയായി രാവിലെ പത്തിന് നൂറുകണക്കിന് സമുദായംഗങ്ങള്‍ അണിനിരന്ന വര്‍ണപകിട്ടേറിയ ഘോഷയാത്ര നടന്നു.

തുടര്‍ന്ന് അണങ്കൂര്‍ ശാരദാംബ കല്യാണ മണ്ഡപത്തില്‍ നടന്ന സമ്മേളനം അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ് ഡോ.സ്വപന്‍ കുമാര്‍ ഘോഷ് ഉദ്ഘാടനം ചെയ്തു. ഗംഗാധരന്‍ നെല്ലിത്തറ അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സത്യന്‍ പൂച്ചക്കാട്, വി.വി കരുണാകരന്‍, രമേഷ് യാദവ്, ബി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളന ഭാഗമായി രവിയാദവ് സംവിധാനം ചെയ്ത രസങ്കള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഉച്ചയ്ക്ക് പ്രതിനിധി സമ്മേളനം നടന്നു.

0Shares