
കോട്ടയം: കോട്ടയം: അകാരണമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മാർച്ചിൽ ആയിരക്കണക്കിന് നഴ്‌സുമാർ പങ്കെടുത്തു. ആശുപത്രി മാനേജ്‌മെന്റ് മാര്‍ച്ച് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് മുന്‍സിഫ് കോടതിയില്‍ നിന്നും മുൻകൂട്ടി സമ്പാദിച്ചിരുന്നു എങ്കിലും കോടതി ഉത്തരവിനെ മറികടന്നുകൊണ്ടായിരുന്നു വൻപ്രതിഷേധ മാർച് അരങ്ങേറിയത്.

പ്രശ്‌നത്തില്‍ തൊഴില്‍ വകുപ്പ് ഇടപെടുകയും ഭാരത് ആശുപത്രി മനേജ്‌മെന്റിനെ ചര്‍ച്ചയ്ക്ക് വിളിച്ചങ്കിലും നഴ്‌സുമാരുമായി ഒരു ഒത്തുതീര്‍പ്പിനും ഇവര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് കൂടുതല്‍ നഴ്‌സുമാരെ പിരിച്ച് വിട്ട് മനേജമെന്റ് കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുകയാണ് ചെയ്തത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ആശുപത്രയിലേക്ക് യു. എന്‍. എ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് പിന്തുണയുമായി എല്ലാ പാര്‍ട്ടികളും രംഗത്ത് എത്തി. ബഹുജന പങ്കാളിത്വത്തോടെയാണ് മാര്‍ച്ച് നടന്നത്. പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലന്ന് യു. എന്‍. എ വ്യക്തമാക്കി.
