കാസര്‍കോട്: സ്വാശ്രയ ഫീസ് വര്‍ദ്ധനവിന് മനേജ്‌മെന്റിന് കൂട്ടുനിന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ശരിപെടുത്തുകയായിരുന്നുവെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എം.എസ്.എഫ് ജില്ലാ കമ്മറ്റിയും ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും സംയുക്തയി നടത്തിയ മെസ്റ്റ് എക്‌സാം വിജയികള്‍ക്ക് സമ്മാനധാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷനായി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല മുഖ്യാതിഥിയായി.
ജില്ല ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ടി അഹമ്മദലി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ഇ .എ ബക്കര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി അബ്ദുല്ലകുഞ്ഞി, എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എം.എസ്.ഫ് ജില്ല സെക്രട്ടറി ഹമീദ് സിഐ, ഉസാമ പള്ളങ്കോട്, ഖത്തര്‍ കെ.എം സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, റഷീദ് ഹാജി, മഹ്മൂദ് കളങ്കര, ബീഫാത്തിമ ഇബ്രാഹിം, ബേവിഞ്ച അബ്ദുല്ല, ഹാരിസ് പട്‌ള, റൗഫ് ബാവിക്കര, കല്ലിങ്കാല്‍, സാദിഖ് പാഖ്യര, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസറുദ്ദീന്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, നശാത് പരവനടുക്കം, ടി.വി കുഞ്ഞബ്ദുള്ള സംസാരിച്ചു.
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: ഡോ.എം.കെ മുനീര്‍