കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോടിയേരിയുമായി സംവാധത്തിന് തയ്യാറെന്ന് പി.എസ് ശ്രീധരന് പിള്ള. സമയവും സ്ഥലവും കോടിയേരിക്ക് നിശ്ചയിക്കാമെന്നും ശ്രീധരന് പിള്ള അറിയിച്ചു.അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പൊലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള പറഞ്ഞു.
മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന് ഉപയോഗിച്ച് ബി.ജെ.പിയെ വേട്ടയാടുകയാണ്. കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പൊലീസിനെ സുരേന്ദ്രന് ആക്രമിച്ചു എന്ന് കേസുണ്ട്. എന്നാല്‍ എത് പൊലീസുകാരനാണ് പരിക്കേറ്റതെന്നും ശ്രീധരന് പിള്ള ചോദിച്ചു.
ശബരിമല വിഷയത്തില്‍ സമയവും സ്ഥലവും നിശ്ചയിച്ചാല്‍ കോടിയേരിയുമായി സംവാദത്തിന് തയ്യാര്‍: പിഎസ് ശ്രീധരന് പിള്ള