
കാസർകോട്: ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ശന സുരക്ഷ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത സ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷങ്ങളും ഉണ്ടാക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ {പചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയില്‍ 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ വീണ്ടും സുരക്ഷാ അവലോകന യോഗം ചേരും.
