
നാരമ്പാടി(കാസർകോട്): SYS, SKSSF നാരമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ പുതുതായി പണി കഴിപ്പിച്ച ശംസുൽ ഉലമ ഇസ്ലാമിക് സെൻ്റെർ ഉദ്ഘാടനവും മണ്മറഞ്ഞ സമസ്ത ഉലമാക്കളുടെ അനുസ്മരണ സമ്മേളനവും ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ നാരമ്പാടി ശഹീദെ മില്ലത്ത് സി.എം ഉസ്താദ് നഗറിൽ വെച്ച് നടക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി യു.എം. അബ്ദുൽ റഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഖലീൽ ഹുദവി കല്ലായം അനുസ്മരണ പ്രഭാഷണം നടത്തും. മഗ്രിബിന് ശേഷം നടക്കുന്ന മജ്ലിസുന്നൂർ ആത്മീയസംഗമത്തിന് ഫസ്ലുറഹ്മാൻ ദാരിമി കുമ്പഡാജെ നേതൃത്വം നൽകും. രാത്രി 8:30 ന് പ്രമുഖ പ്രഭാഷകൻ സിറാജുദ്ദീൻ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് എൻ.പി.എം ഹാമിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകും.
