റോഡരികിൽ ആഴമുള്ള കുഴിയെടുത്ത് സെപ്റ്റിക് ടാങ്ക് നിർമാണം; സ്വകാര്യശുപത്രി ഉടമയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകി

  • Post category:news
  • Reading time:1 min read
You are currently viewing റോഡരികിൽ ആഴമുള്ള കുഴിയെടുത്ത് സെപ്റ്റിക് ടാങ്ക് നിർമാണം; സ്വകാര്യശുപത്രി ഉടമയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകി

കാസർകോട്: വാഹനങ്ങൾ പോകുന്ന റോഡിൽ ആഴമുള്ള സെപ്റ്റിക് ടാങ്കിന് കുഴിയെടുത്ത ആശുപത്രിയുടമയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകി. കാസർകോട് അശ്വിനി നഗറിലെ അരമന ആശുപത്രി ഉടമയ്ക്കാണ് ചൊവാഴ്‌ച വൈകുന്നേരം നോട്ടീസ് നൽകിയത്. റോഡരികിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് കർശനനടപടിയിലേക്ക് നഗരസഭ നീങ്ങിയത്.

ആശുപത്രിയുടെ പരിസരത്തുകൂടിയുള്ള റോഡാണ് വെട്ടിപ്പൊളിച്ച് അനധികൃതമായി കുഴിയെടുത്തത്. സ്കൂൾ ബസ്സും ആംബുലൻസും അടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. ബാലഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും വീടുകളിലേക്കും മറ്റും ആളുകൾ പോകുന്ന റോഡാണിത്. റോഡരികിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴിയെടുക്കൽ മഴക്കാലത്ത് വൻ അപകടത്തിന് കാരണമാകും.

0Shares