റെയിൽവേ സ്റ്റേഷനിലെ മോദി താടിവടിക്കുന്നു; ബി. ജെ. പി യുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോദിയോട് വലിയ താല്‍പര്യമാണെന്നും ഈ കണ്ണൂരുകാരൻ

  • Post category:news
  • Reading time:1 min read
You are currently viewing റെയിൽവേ സ്റ്റേഷനിലെ മോദി താടിവടിക്കുന്നു; ബി. ജെ. പി യുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോദിയോട് വലിയ താല്‍പര്യമാണെന്നും ഈ കണ്ണൂരുകാരൻ


കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ സോഷ്യൽ മീഡിയാ രംഗം സജീവമായി ചർച്ച ചെയ്തത് റെയിൽവേ സ്റ്റേഷനിൽ ഫോണിൽ നോക്കി ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന നമ്മുടെ പ്രധാനമന്ത്രി മോദിയുമായി സാമ്യമുള്ള അപരനെയാണ്. ഇദ്ദേഹം ആരെന്നോ, സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിൽ കാണുന്ന സ്റ്റേഷൻ ഏതെന്നോ ഉള്ള കാര്യത്തിൽ ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു. മാധ്യമങ്ങളും വിഷയം ഏറ്റുപിടിച്ചതോടെ ചിത്രത്തിൽ ഉണ്ടായിരുന്ന വ്യക്തി പയ്യന്നൂർ സ്വദേശിയായ എം. പി. രാമചന്ദ്രൻ ആണെന്ന് വ്യക്തമായി. ഇദ്ദേഹം ഇപ്പോൾ മോദിയുമായി തനിക്ക് രൂപസാദൃശ്യം വരുത്തിയ തന്റെ താടി വടിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ ചിത്രം പലരും ദുരുപയോഗം ചെയ്യുന്നതാണ് തീരുമാനത്തിന് പിന്നിൽ എന്നും ഇദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ ആയപ്പോൾ ആള്‍ ഇന്ത്യ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോഡി ചിത്രം എടുക്കുന്നത് വിവാദമാകുകയും നരേന്ദ്രമോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് നേരിട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. ബി. ജെ. പി യുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോദിയോട് വലിയ താല്‍പര്യമാണെന്ന് അപരനായ ഈ പയ്യന്നൂരുകാരൻ പറയുന്നു.

0Shares