മതമൈത്രിയുടെ നാടായ ഇന്ത്യ, മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു..!

  • Post category:news
  • Reading time:1 min read
You are currently viewing മതമൈത്രിയുടെ നാടായ ഇന്ത്യ, മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു..!

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനം ‘സ്വന്തമാക്കി.’ സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ‘പ്യൂര്‍ റിസര്‍ച് സെന്റര്‍’ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് മതവിദ്വേഷത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയ കാര്യം ചൂണ്ടിക്കാണിക്കുന്നത്. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകള്‍, മതസംഘടനകളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ‘ലംഘിക്കുന്നതിന്’ സ്ത്രീകള്‍ക്കെതിരായ ദ്രോഹം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്. 10ല്‍ 8.7 സൂചിക മൂല്യം ഇന്ത്യ നേടി.

സിറിയ 9.2, നൈജീരിയ 9.1, ഇറാഖ് 8.9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സൂചിക മൂല്യം. ഇസ്രായേല്‍, യമന്‍, റഷ്യ, അഫ്ഗാനിസ്താന്‍, പലസ്തീന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ 10ലെ മറ്റുള്ളവര്‍. ഹിന്ദുമുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ ‘മുന്നിലെത്തിച്ചതെ’ന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാതായുന്‍ കിഷി ആസ്‌ട്രേലയന്‍ പത്രമായ ‘ഹഫിങ്ടണ്‍ പോസ്റ്റി’നോട് പറഞ്ഞു.

0Shares