മൊഗ്രാല്‍പുത്തൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് നിപ വൈറസ് ബാധയെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.സി.ആര്.ഐ കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. ആരേഹഗ്യ സ്ഥിരം സമിതി ചെയര്മാന് ഹമീദ് ബള്ളൂര്‍ അദ്ധ്യക്ഷനായി. ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ആയിഷത്ത് ഫൗസിയ, വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് മുജീബ് കമ്പാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജയന്തി, സുഹറാ കരീം, ലീല, അശോക സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന് ജെ നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.ആഷറഫ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജൂനിയര്‍ എച്ച്.ഐ മാരായ കെ.ജയറാം സ്വാഗതവും കെ.പി. സുന്ദരന്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ആശാ, യൂത്ത് ക്ലബ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ സേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിപ വൈറസ് ബാധ; മൊഗ്രാല്‍ പുത്തൂരില്‍ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു