നിപ്പ, ഷിഗല്ല, ഇപ്പോള്‍ എലിപ്പനിയും; കോഴിക്കോടുകാരെ ഭീതിയിലാഴ്ത്തി 12 എലിപ്പനി മരണം

  • Post category:news
  • Reading time:1 min read
You are currently viewing നിപ്പ, ഷിഗല്ല, ഇപ്പോള്‍ എലിപ്പനിയും; കോഴിക്കോടുകാരെ ഭീതിയിലാഴ്ത്തി 12 എലിപ്പനി മരണം

കോഴിക്കോട്: എറെ വലച്ച നിപ്പയ്ക്കും ഷിഗല്ലയ്ക്കു പുറമേ എലിപ്പനിയും കോഴിക്കോട്ട് പടരുന്നു. ജില്ലയില്‍ എലിപ്പനി ബാധിച്ചു രണ്ട് പേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കോഴിക്കോട് കഴിഞ്ഞ മാസം മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

അതേസമയം ആലപ്പുയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ക്യാമ്പ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവര്‍ക്ക് പനി ബാധിക്കുകയായിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

0Shares