
തിരുവനന്തപുരം/ കാസര്‍കോട്: തീരദേശ ഹൈവെ നിര്‍മ്മാണത്തിനായി ഭൂമിയേറ്റെടുക്കലിന് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി ജി.സുധാകരൻ. കഴിഞ്ഞ ദിവസം നിയമസഭയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ.യെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നോർത്ത് കോട്ടച്ചേരി, കാഞ്ഞങ്ങാട്, ഉദുമ, കാപ്പിൽ ബീച്ച്, ചെമ്പരിക്ക, കീഴൂർ ബീച്ച്, കാസർകോട് ഹാർബർ എന്നതാണ് ഉദുമ നിയോജകമണ്ഡലത്തിൽ തീരദേശ ഹൈവേയുടെ അംഗീകരിച്ച അലൈൻമെന്റ്. കാസർകോട് ജില്ലയിൽ വലിയ പറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കുഞ്ചത്തൂർ വരെ 91 കിലോമീറ്ററാണ് തീരദേശഹൈവേ. അഞ്ച് പുതിയ പാലങ്ങളും നിർമ്മിക്കും. ഇതിൽ 11 കിലോമീറ്റർ സംസ്ഥാന പാതയും 16 കിലോമീറ്റർ നാഷണൽ ഹൈവേയും ഉൾപ്പെടുത്തിയാണ് പദ്ധതി.
