തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ ട്യൂഷന് പോകുന്നതിനിടെ വഴി ചോദിച്ച് വന്നയാൾ മാറില്‍ പിടിച്ചു; ‘മീ ടൂ’ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി നടി പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍

  • Post category:news
  • Reading time:1 min read
You are currently viewing തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ ട്യൂഷന് പോകുന്നതിനിടെ വഴി ചോദിച്ച് വന്നയാൾ മാറില്‍ പിടിച്ചു; ‘മീ ടൂ’ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി നടി പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍

മീ ടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുകയുണ്ടായി. തനിക്ക് നേരെ ഉണ്ടായ അത്തരമൊരു അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി പത്മപ്രിയ. സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് താന്‍ നേരിട്ട പീഡനാനുഭവവും പത്മപ്രിയ തുറന്ന് പറഞ്ഞു. ഹൈദരാബാദിലായിരുന്നു പത്മപ്രിയയുടെ ബാല്യകാലം. ഒരു ദിവസം ട്യൂഷന് പോകുന്നതിനിടെ അപരിചിതനായ ഒരാള്‍ വഴി ചോദിച്ചു. പത്മപ്രിയ വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ അവിചാരിതമായി അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചു.എന്താണ് സംഭവിച്ചത് എന്ന് പത്മപ്രിയയ്ക്ക് മനസ്സിലാകുന്നതിന് മുന്‍പേ അയാള്‍ ഓടിക്കളഞ്ഞിരുന്നു. അന്ന് തനിക്ക് 12 വയസ്സായിരുന്നു പ്രായം. എന്തിനാണ് അയാള്‍ മാറില്‍ പിടിച്ച് ഞെരിച്ചത് എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത പ്രായമായിരുന്നു അത്

സിനിമയില്‍ എത്തിയ ശേഷവും തനിക്ക് കിടക്ക പങ്കിടാനുള്ള അഭ്യര്‍ത്ഥനകള്‍ അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പത്മപ്രിയ പറയുന്നു. അക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിച്ചത് കൊണ്ടാണ് സിനിമയില്‍ നിന്നും തന്നെ ഒതുക്കിയതെന്നും പത്മപ്രിയ പറയുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കുന്നവര്‍ സമ്മതിക്കുന്നു.

കൊച്ചിയിലെ നടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍ ചിലര്‍ ഭയം മൂലം പുറത്ത് പറയാറില്ലെന്ന് പത്മപ്രിയ പറയുന്നു. ചിലരാകട്ടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് എല്ലാം സഹിക്കുകയും ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കി. സിനിമയില്‍ അവസരം തേടിയെത്തുന്ന പുതുമുഖ നടിമാരാണ് ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാവുന്നത് എന്ന് കരുതരുതെന്നും പത്മപ്രിയ ചൂണ്ടിക്കാണിക്കുന്നു. പേരും പ്രശസ്തിയുമുള്ള പ്രമുഖ നടിമാരും ഇത്തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. പദ്മപ്രിയ പറയുന്നു.

0Shares