സൂചൗ: ചൈനയെ നേരിടാന്‍ ഇന്ത്യന്‍ നിര ഒരുങ്ങിക്കഴിഞ്ഞു. സന്ദേശ് ജിങ്കനാണ് ടീമിനെ നയിക്കുക. ചൈനയിലെ സൂചൗ ഒളിംപിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് മത്സരം.പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്ററ്റൈന് ആണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. ജിങ്കനെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ പരിശീലകകന്‍ വാചാലനായി. നാല് വര്‍ഷം മുമ്പാണ് ജിങ്കന് ആദ്യമായി തനിക്ക് കീഴില്‍ കളിച്ചത്. അദേഹം ഒരു പോരാളിയും മികച്ച നായകനുമാണ്. അതിനാല്‍ ജിങ്കന് നായകന്റെ ആം ബാന്‍ഡ് അര്‍ഹിക്കുന്നുവെന്ന് കോണ്സ്റ്ററ്റൈന് പറഞ്ഞു.
എന്നാല്‍, ഇതിനോടുള്ള ജിങ്കന്റെ പ്രതികരണമാണ് ആരാധകര്‍ക്ക് ആവേശം നല്‍കിയത്. ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാനകരമാണ്. അത് വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല. ഛേത്രിയും ജെജെയും ഗുര്പ്രീതുമുള്ള ടീമില്‍ തന്റെ ജോലിഭാരം കുറയുമെന്നും ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു.21 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. അവസാനമായി 1997ല്‍ കൊച്ചിയില്‍ വെച്ചാണ് ഏറ്റുമുട്ടിയത്. എന്നാല്‍, നെഹ്റു കപ്പിലെ മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ചൈനയോട് അവസാന 17 മത്സരങ്ങളില്‍ ഒന്നിലും ഇന്ത്യ ജയിച്ചിട്ടില്ല. 12 തവണ ചൈന വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയിലായി.
ചൈനയെ നേരിടാന്‍ ഇന്ത്യ ഇന്നിറങ്ങും; സന്ദേശ് ജിങ്കന് ടീമിനെ നയിക്കും