ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ റെക്കോര്‍ഡ് വിജയമാണ് ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജൂണ്‍ നാലിനാണ് ഇന്ത്യ പാക്ക് മത്സരം. ലോക കപ്പില്‍ ഇതുവരെ ഇന്ത്യയെ പാക്കിസ്ഥാന് പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള ടീമാണ് പാക്കിസ്ഥാന്‍. അത് നിലനിര്‍ത്തുമെന്നും സര്‍ഫ്രാസ് പറഞ്ഞു. മൂന്നു തവണ ഏറ്റുമുട്ടിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് തവണയും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞത്.
ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും ദൈവം തങ്ങളെ ജയിപ്പിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ഓരോ താരവും തങ്ങളുടെ നൂറുശതമാനവും ഇന്ത്യയ്ക്കെതിരെ വിനിയോഗിക്കും. റിസല്‍ട്ട് പാക്കിസ്ഥാന് അനുകൂലമാകുമെന്ന് ഉറപ്പുണ്ട്. ജനങ്ങള്‍ക്കുവേണ്ടി തങ്ങള്‍ക്ക് ജയിക്കേണ്ടതുണ്ടെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇന്നേവരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത പാക്കിസ്ഥാന്റെ ആദ്യത്തെ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീം.