കോളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കോളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കൊളജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്‍റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു.

പരീക്ഷ എഴുതുന്നതിനിടയ്ക്ക് പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരിച്ചു. കായികതാരമായ പോള്‍ കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തിയിരുന്നു.

0Shares