കൂറ്റന്‍ തിമിംഗലം മുംബൈ തീരത്ത് കരക്കടിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കൂറ്റന്‍ തിമിംഗലം മുംബൈ തീരത്ത് കരക്കടിഞ്ഞു

മുംബൈ: ഉറന്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തി. നാല്‍പത് അടി നീളം കണക്കാക്കുന്ന തിമിംഗലത്തിന്‍റെ ജഡം റായ്ഗഡ് ജില്ലയിലെ ഉറന്‍ തീരത്താണ് കണ്ടെത്തിയത്. ചില സന്ദര്‍ശകരാണ് കടല്‍ത്തീരത്ത് ആദ്യം ജഡം കണ്ടത്. പിന്നീട് അധികൃതര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു.അഴുകിയ നിലയിലായിരുന്നു ജഡം. നീലത്തിമിംഗലമാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോശ സാമ്ബിളുകള്‍ പരിശോധിച്ചശേഷമേ കൂടുതൽ വിവരം ലഭിക്കുകയുള്ളു. പരിശോധന പൂർത്തിയായ ശേഷം ജഡം കണ്ട സ്ഥലത്തു തന്നെ മറവു ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മുംബൈ തീരത്ത് അടിയുന്ന എട്ടാമത്തെ തിമിംഗലമാണിത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(16.06.2018)  ഇന്നത്തെ ചോദ്യം

 

> സഞ്ചാരികളെ ആകർഷിക്കുന്ന റാണിപുരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്..?

A) കാസർകോട്

B) കണ്ണൂർ

C) വയനാട്

D) ഇടുക്കി

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(16.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (15.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കെ.ആര്‍ ഗൗരിയമ്മ

വിജയി: സി.എ റഹ്മാൻ, ഹിദായത്ത് നഗർ, ദേലംപാടി

0Shares