കാസര്‍കോട്ട് എ.ടിഎം തകര്‍ത്ത് മോഷണ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട്ട് എ.ടിഎം തകര്‍ത്ത് മോഷണ ശ്രമം

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. വിദ്യാനഗര്‍ എസ്.ബി.ഐ ബ്രാഞ്ചിന്റെ കീഴിലുള്ള എ.ടി.എം ആണ് മോഷ്ടാക്കള്‍ തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് മോഷണ ശ്രമം നടന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.മെഷീനും കേട് വരുത്തിയിട്ടുണ്ട്. അതേസമയം പണം നഷ്ടമായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രാത്രിയില്‍ 18 ലക്ഷം രൂപ നിക്ഷേപിച്ചതാണ്. അടി ഭാഗം പ്ലേറ്റ് ഇളക്കിയെടുത്ത നിലയിലാണുള്ളത്.  കണ്ണൂരില്‍നിന്നു ബാങ്ക് എടിഎം ടെക്നീഷ്യന്‍ എത്തി പരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ചു സ്ഥിരീകരിക്കാനാകുകയുള്ളൂ. ബാങ്ക് അധികൃതരുടെ പരാതിയില്‍ ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഉടന്‍ പരിശോധനക്കായി റെയില്‍വേ സ്‌റ്റേഷനിലെത്തും.

0Shares