റിയാദ്: ഒന്നിലധികം വിവാഹം കഴിക്കാന്‍ താല്പര്യമുള്ളവര്ക്കായി റിയാദില്‍ ‘പോളിഗമി’ എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. കൂടുതല്‍ വയസ്സുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും വിവാഹ മോചനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് സൗദി അറേബ്യയിലെ ചില വിവാഹ ബ്യൂറോകള്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

ഇതുവരെ 900 ത്തിലധികം സ്ത്രീകളാണ് ഈ ഗ്രൂപ്പില്‍ അംഗമായിട്ടുള്ളത്. ഗ്രൂപ്പില്‍ അംഗമായിട്ടുള്ള സ്ത്രീകളില്‍ കൂടുതലും വിവാഹ മോചനം നേടിയിട്ടുള്ളവരാണ്. ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ പുരുഷന്മാരെ പ്രചോദരാക്കുകയാണ് ഇതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നാണ് പോളിഗമിയുടെ സംഘാടകര്‍ അവകാശപ്പെടുന്നു.

അനുയോജ്യരായ പങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്യാന്‍ ഇതിലുടെ സാധിക്കും. തികച്ചും സൗജന്യമായാണ് പോളിഗമിയുടെ സേവനം. നിരവധി വിദേശികളും ഈ ഗ്രൂപ്പില്‍ അംഗമായിട്ടുണ്ട്. അംഗങ്ങളുടെ പേരും വിശദവിവരങ്ങളും ഗ്രൂപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.