പാട്ന: ബീഹാറിലെ റയിസ്ഗഞ്ച് ഗ്രാമത്തില്‍ നിന്നും അടക്കം ചെയ്ത മൃതദേഹങ്ങള്‍ കാണാതാകുന്നു. ദഹിപ്പിക്കാന്‍ പണമില്ലാത്തവര്‍ കുഴിച്ചിട്ട ഹിന്ദു ശ്മശാനത്തിലെ മൃതദേഹങ്ങളാണ് കാണാതാവുന്നത്. മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്ന ശവകുഴി തോണ്ടിയ നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ ആര്‍ക്കും അറിയില്ല.

രണ്ടു വര്‍ഷം മുമ്പാണ് ആദ്യമായി ഇത്തരത്തില്‍ മൃതദേഹങ്ങള്‍ മോഷണം പോയത്. ആഭിചാരകര്മ്മങ്ങള്ക്കോ എല്ലിന് വേണ്ടിയോ ആയിരിക്കും ഇവ മോഷ്ടിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.