ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

പുനെ: ഹോംവര്‍ക്ക് ചെയ്യാത്തതില്‍ ക്ഷുഭിതനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചു. പൂണെയിലെ ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അധ്യാപകന്‍ മുഖത്ത് പ്രഹരിച്ചതിനെ തുടര്‍ന്ന് ഞെരമ്പുകള്‍ക്ക് തകരാറ് സംഭവിച്ചതോടെ വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നുപോയെന്ന് രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 15 നും 25 നും ഇടയിലാണ് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനമേറ്റത്. ദീപാവലി അവധിയ്ക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് മുഖത്തിന്റെ ഇടതുവശത്തെ രൂപമാറ്റം ശ്രദ്ദയില്‍പ്പെട്ടത്. ചോദിച്ചപ്പോള്‍ അധ്യാപകന്റെ മര്‍ദനമേറ്റതാണെന്ന് വിദ്യാര്‍ത്ഥി രക്ഷിതാക്കളോട് പറഞ്ഞു. ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിയച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ മുഖത്തിന് ഗുരുതരമായി പരിക്കേറ്റെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. മുഖം ബെഞ്ചില്‍ ഇടിച്ചുവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ സെക്ഷന്‍ 325 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

0Shares