ഹൈടെക് പെണ്‍വാണിഭ സംഘത്തിന് പിന്നിലെ മുഖ്യകണ്ണി പ്രശസ്ത പിന്നണി ഗായിക; ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing ഹൈടെക് പെണ്‍വാണിഭ സംഘത്തിന് പിന്നിലെ മുഖ്യകണ്ണി പ്രശസ്ത പിന്നണി ഗായിക; ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത്.

കൊച്ചി: ടിവി ചാനലുകളില്‍ തിളങ്ങിനില്‍ക്കുന്ന ഒരു പിന്നണി ഗായിക സംസ്ഥാനത്തെ ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രധാനി.
‘ഓപ്പറേഷന്‍ ബിഗ് ഡാഡി’യുടെ ഭാഗമായി ഒരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായികയ്‌ക്കെതിരെ തെളിവുകള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ നിരവധി പേര്‍ ഈ സംഘത്തിന്റെ ഭാഗമാണെന്ന മംഗളം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അന്വേഷണം തുടങ്ങിയത്. വ്യാജപ്പേരില്‍ ഫോണില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഗായിക തുകയും എത്തേണ്ട സ്ഥലവും വ്യക്തമായി പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ പിന്‍മാറുകയായിരുന്നു.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും കസ്റ്റഡിയിലുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായതായി സൂചനയുണ്ട്. ഈ പെണ്‍വാണിഭ സംഘത്തിനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ ചങ്ങനാശേരിയില്‍ ഇവരുടെ സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് പതിനെട്ട് വയസും ഒരു മാസവും പ്രായമുള്ളതിനാല്‍ കേസ് ഒതുങ്ങിയെന്നാണു വിവരം. വിദേശ സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

 

ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

 

0Shares