ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ നൂറ്റാണ്ടുകളായി ചു​റ്റി​ത്തി​രി​യു​ന്ന ‘യെ​തി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം

  • Post category:news
  • Reading time:1 min read
You are currently viewing ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ നൂറ്റാണ്ടുകളായി ചു​റ്റി​ത്തി​രി​യു​ന്ന ‘യെ​തി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം

ന്യൂ​ഡ​ൽ​ഹി: ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നു എന്ന് കരുതപ്പെടുന്ന സാ​ങ്ക​ൽ​പ്പി​ക ഭീ​മ​ൻ ഹി​മ​ക്ക​ര​ടി​ ‘യെതി’യു​ടെ പാ​ദ​മു​ദ്ര​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​ന്ത്യ​ൻ സൈ​ന്യം. ഇന്നലെ യെ​തി​യു​ടേ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ഞ്ഞി​ലെ കാ​ൽ​പ്പാ​ടു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സൈ​ന്യം ഒഫീഷ്യല്‍ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു. അതിനപ്പുറമുള്ള തെ​ളി​വു​ക​ളൊ​ന്നും പു​റ​ത്തു​വി​ടാ​ൻ സൈ​ന്യ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. നേ​പ്പാ​ളി​ലെ മ​ക്കാ​ലു ബേ​സ് ക്യാ​ന്പി​നു സ​മീ​പ​ത്തു​നി​ന്ന് മൗ​ണ്ട​നീ​യ​റിം​ഗ് എ​ക്പെ​ഡീ​ഷ​ൻ സം​ഘം ക​ണ്ടെ​ത്തി​യ​ത് എ​ന്ന പേ​രി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

പുറത്തുവിട്ട ചിത്രത്തിലെ കാല്‍പ്പാടുകള്‍ക്ക് 32ഃ15 ഇ​ഞ്ച് അ​ള​വാ​ണ് സൈ​ന്യം ന​ൽ​കു​ന്ന​ത്. ദു​രൂ​ഹ​മാ​യ ഈ ​കാ​ൽ​പ്പാ​ടു​ക​ൾ യെ​തി​യു​ടേ​താ​ണെ​ന്ന് സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​ക്കാ​ലു ബാ​രു​ണ്‍ ദേ​ശീ​യോ​ദ്യാ​ന​ത്തി​നു സ​മീ​പ​വും ഒ​രി​ക്ക​ൽ ഇ​തി​നെ ക​ണ്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ട്വീ​റ്റി​ൽ പ​റ​യു​ന്നു. സൈ​ന്യം പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഒ​രു കാ​ൽ​പ്പാ​ടി​ന്‍റെ ദൃ​ശ്യം മാ​ത്ര​മാ​ണു​ള്ള​ത്.

ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ ക​യ്യി​ലൊ​രു കൂ​റ്റ​ൻ ക​ല്ലാ​യു​ധ​വു​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന യെ​തി എ​ന്ന ഭീ​മ​ന്‍റെ ദു​രൂ​ഹ ക​ഥ​ക​ൾ​ക്ക് നി​ര​വ​ധി വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് യെ​തി​യെ​ന്ന ഭീ​മ​ൻ മ​നു​ഷ്യ​നെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ പു​റം​ലോ​ക​മ​റി​ഞ്ഞു തു​ട​ങ്ങി​യ​ത്. ഹി​മാ​ല​യ​ത്തി​ലെ​ത്തി​യ സാ​ഹ​സി​ക യാ​ത്രി​ക​രി​ലൂ​ടെ​യാ​യി​രു​ന്നു അ​ത്. യെ​തി വ​ർ​ഷ​ങ്ങ​ളാ​യി ഹി​മാ​ല​യ​ത്തി​ൽ ജീ​വി​ക്കു​ന്നു​ണ്ടെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രാ​യി​രു​ന്നു അ​വി​ട​ത്തെ ബു​ദ്ധ​ഭി​ക്ഷു​ക്ക​ൾ.

വി​സി​ല​ടി​ക്കു​ന്ന​തു പോ​ലു​ള്ള ശ​ബ്ദ​വും പു​റ​പ്പെ​ടു​വി​ച്ച് മ​ഞ്ഞി​ലൂ​ടെ ന​ട​ക്കു​ന്ന യെ​തി​യെ എ​വ​റ​സ്റ്റ് യാ​ത്രി​ക​രും പ​ല​പ്പോ​ഴും ക​ണ്ട​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ടെ​ൻ​സിം​ഗ് നോ​ർ​ഗെ വ​രെ ത​ന്‍റെ പൂ​ർ​വി​ക​ർ യെ​തി​യെ നേ​രി​ട്ടു ക​ണ്ടി​ട്ടു​ള്ള കാ​ര്യം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​ര്യ​വേ​ഷ​ണ​ങ്ങ​ളി​ലൊ​ന്നും യെ​തി​യു​ടെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല.

0Shares