ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന സബ്സര്‍ അഹ്മദ് ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുര്‍ഹാന്‍ വാഹ്നിക്കു ശേഷമാണ് ഭട്ട് ഈ സ്ഥാനം ഏറ്റെടുത്തത്.

സൗത് കശ്മീരിലെ ത്രാലില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലെപ്പട്ടത്. വെള്ളിയാഴ്ച്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലെയാണ് അവസാനിപ്പിച്ചത്. ഭട്ടിനോടൊപ്പം രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെയും സൈന്യം വധിച്ചു.