ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ക്ഷേത്രങ്ങളായി തുടരട്ടെ; ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അഹിന്ദുക്കള്‍ക്ക് അനുമതി നല്‍കരുതെന്ന് എന്‍.എസ്.എസ്

  • Post category:news
  • Reading time:1 min read
You are currently viewing ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ക്ഷേത്രങ്ങളായി തുടരട്ടെ; ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അഹിന്ദുക്കള്‍ക്ക് അനുമതി നല്‍കരുതെന്ന് എന്‍.എസ്.എസ്


ചെങ്ങനാശേരി: അഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത് തന്നെ എന്തിനാണെന്ന് മനസിലാവുന്നില്ല. മറ്റ് മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ദേവാലയങ്ങളില്‍, അവര്‍ പവിത്രമായി കാണുന്ന ഇടങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അഹിന്ദുക്കള്‍ക്ക് അനുമതി നല്‍കരുതെന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ .

ഈശ്വരനെന്ന വിശ്വാസത്തോടെ അഹിന്ദുക്കള്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ ആരാധിക്കാനിടയില്ല. അവര്‍ക്കത് ശിലയോ, മരമോ മാത്രമായിരിക്കും. എന്നാല്‍ ഹിന്ദുവിന് പ്രപഞ്ചത്തിന്റെ സൃഷ്ടിയും, സ്ഥിതി, ലയ കാരണക്കാരനായ ദേവീ ദേവന്മാരുടെ പ്രതീകങ്ങളുമാണ് വിഗ്രഹങ്ങള്‍. മറ്റ് മതങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ദേവാലയങ്ങളില്‍, അവര്‍ പവിത്രമായി കാണുന്ന ഇടങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. അതുപോലെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ക്ഷേത്രങ്ങളായി തുടരട്ടേയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

0Shares