
കൊച്ചി: കേവലം15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിച്ചത് ആംബുലന്‍സിന്റെ വളയം പിടിച്ച ഹസന് ദേളിയിലായിരു.ന്നു

അഞ്ച് മണിക്കൂറില്‍ ആംബുലന്‍സുമായി ഹസന് പറന്നത് നാന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ്. ഇപ്പോള്‍ ഇതാ, സമൂഹമാധ്യമങ്ങളില്‍ ഹസന് ഹീറോയായിക്കഴിഞ്ഞു. ഹസന് എന്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്.
നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട് എന്നാണ് നിവിന്‍ പോളി കുറിച്ചത്. ഇത്തരത്തില്‍ നിരവധി പേരാണ് ഹസന് ദേളിയെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്.
https://www.facebook.com/NivinPauly/photos/a.565188150217465/2076611229075142/?type=3&permPage=1
