
കൊല്ലം: തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ. എസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി. ജെ. പി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കൊല്ലത്ത് വോൾവോ ബസിന് നേരെ കല്ലേറുണ്ടായി. ഡ്രൈവർ ശ്രീകുമാറിന് പരിക്കേറ്റു. ഇതേ തുടർന്ന് ബസിലുണ്ടായിരുന്ന 30 ഓളം യാത്രക്കാരെ കൊല്ലത്ത് ഇറക്കി.

കൊല്ലത്ത് കാവനാട് പൂവൻപുഴ കുരിശുമൂടിന് സമീപത്തുവെച്ചാണ് ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന കെ. എസ്ആർ. ടി. സി ബസിന് നേരെ കല്ലേറുണ്ടായത്. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ വൈകിട്ട് ആറ് മണി വരെയുള്ള സർവ്വീസുകൾ കെ. എസ്ആർ. ടി. സി നിർത്തിവച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. മൂന്ന് യുവാക്കളാണ് കല്ലെറിഞ്ഞതെന്നാണ് വിവരം.
