
സ്വാതന്ത്ര്യ സമര സേനാനിയായ വിനായക് ദാമോദർ സവർക്കറെ അപമാനിക്കുന്നവരെ പരസ്യമായി മർദ്ദിക്കണമെന്ന് ശിവസേന മേധാവി ഉദ്ധവ് തക്കറെ. സവര്‍ക്കറെ അപമാനിക്കുന്നവർ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള പ്രാധാന്യം മനസിലാക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധി പോലും സവര്‍ക്കറെ അപമാനിച്ചിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സര്‍വകലാശാലയിലെ സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു.ഐ നേതാക്കള്‍ ചെരുപ്പ് മാല അണിയിക്കുകയും കറുത്ത പെയിന്റ് അടിക്കുകയും ചെയ്തതിന് പിന്നാലെയാണ് താക്കറയുടെ പ്രസ്താവന.
