സൗമ്യ കേസ് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും; ഒടുവില്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ?

  • Post category:news
  • Reading time:1 min read
You are currently viewing സൗമ്യ കേസ് സുപ്രീംകോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും; ഒടുവില്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുമോ ?

ന്യൂഡല്‍ഹി: കേരളീയ മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ കേസ് സുപ്രീംകോടതിയുടെ ആറംഗബെഞ്ച് വ്യാഴാഴ്ച്ച പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.കെ. കെഹാറിന്റെ നേതൃത്വത്തിലാണ് ബെഞ്ച്. മുതിര്‍ന്ന ജഡ്ജിമാരായ ദീപക് മിശ്രയും ജെ. ചലമേശ്വറും അടങ്ങിയതാണ് ആറംഗബെഞ്ച്. ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുമാണ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

2011 ഫെബ്രുവരി 1 നാണ് എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന പാസ്സഞ്ചര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിനാണ് മരണപ്പെട്ടത്.

0Shares