സൗദിയില്‍ മദ്യ നിര്‍മാണ ശാലയില്‍ റെയ്‌ഡ്‌: അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ മദ്യ നിര്‍മാണ ശാലയില്‍ റെയ്‌ഡ്‌: അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

റിയാദ്‌: മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌ നടത്തുന്നതിനിടെ മദ്യമാഫിയ സംഘം പോലീസിനു നേരെ നടത്തിയ വെടിവയ്പ്പില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ മഹായിലിലാണ് സംഭവം.

അജ്ഞാതര്‍ പ്രദേശത്ത് മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസുകാര്‍ മഹായിലില്‍ റെയ്ഡ് നടത്തിയത്. പോലീസിനെ കണ്ട ഉടന്‍ സംഘം വെടി വയ്ക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌.

 

0Shares