സൗദിയില്‍ ഇനി വിദേശികള്‍ക്കും സ്വന്തം ബിസിനസ് തുടങ്ങാം.

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയില്‍ ഇനി വിദേശികള്‍ക്കും സ്വന്തം ബിസിനസ് തുടങ്ങാം.

സൗദി അറേബ്യ: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് അറിയിച്ചു. ഇതിനായി വാണിജ്യ നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ സൗദി ജനറല്‍ ഇന്‍വെസ്റ്റുമെന്റ് അതോറിറ്റി ലൈസന്‍സ് നേടുന്നവര്‍ക്ക് വന്‍കിട ഉത്പാദന സംരംഭങ്ങളും ആശുപത്രി, ഫാമിലി റസ്‌റ്റോറന്റ് എന്നിവ ആരംഭിക്കുന്നതിനുമാണ് അനുമതിയുള്ളത്. എന്നാല്‍, ഇതിന് വന്‍ നിക്ഷേപം ആവശ്യമാണ്.

അതേസമയം, ചെറുകിട വ്യാപാര സംരംഭങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അനുമതിയുമില്ലാത്തതിനാല്‍ സ്വദേശികളുടെ പേരില്‍ വ്യാപകമായ ബിനാമി ബിസിനസ് തുടങ്ങാന്‍ വിദേശികളെ പ്രേരിപ്പിക്കുന്ന് സാഹചര്യത്തിലാണ് വിദേശികള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാന്‍ അനുമതി നല്‍കുന്നത്. വിദേശികളുടെ പേരില്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം നികുതി അടക്കണം. പുതിയ തീരുമാനത്തോടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിദേശ നിക്ഷേപം രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സൗദി വാണിജ്യ വകുപ്പ് അധികൃതര്‍.

0Shares