റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്തു താമസിക്കുന്നവര്‍ക്കും, വിസ കാലാവധി പൂര്‍ത്തിയായിട്ടും മടങ്ങിപ്പോകാത്തതിനേത്തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ക്കും രാജ്യം വിട്ടു പോകുവാനുളള അവസരമാണിത്. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ് കാലാവധി.

വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കും ഇത് ബാധകമായിരിക്കും. ലേബര്‍ ഓഫീസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ട്രാഫിക്ക് നിയമലംഘനങ്ങള്‍ എന്നിവയില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ഒഴികെ മറ്റു കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഏപ്രില്‍ 12നുശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.