സൗദി അറേബ്യയില്‍ പൊതു മാപ്പ് നിലവില്‍ വന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സൗദി അറേബ്യയില്‍ പൊതു മാപ്പ് നിലവില്‍ വന്നു.


റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിലവില്‍ വന്നു. ഇതനുസരിച്ച് കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.പൊതു മാപ്പിന്റെ പശ്ചാത്തലത്തില്‍ നിയമ ലംഘകരായ പ്രവാസികളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിരവധി പേരാണ് ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും ആദ്യദിനം രേഖകള്‍ ശരിയാക്കാനെത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടി രാവിലെ മുതല്‍ തന്നെ പാസ്പോര്‍ട്ട് വിഭാഗം ഓഫീസുകളില്‍ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ഓണ്‍ലൈന്‍ വഴി നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ ഓഫീസുകളില്‍ പ്രവേശനം അനുവദിക്കുന്നത്.

സാമ്പത്തിക ബാധ്യതയോ കേസുകളോ ഇല്ലാത്തവര്‍ക്കെല്ലാം വിടുതല്‍ അനുമതി നല്‍കുന്നുണ്ട്. പാസ്പോര്‍ട്ട് ഇല്ലാത്ത ഇന്ത്യക്കാര്‍ നയതന്ത്ര കാര്യാലയങ്ങളെയും ഹെല്‍പ്പ് ഡസ്‌കുകളെയുമാണ് സമീപിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ഇതിനായി പ്രവര്‍ത്തന സജ്ജമായിരുന്നു. ഹുറൂബായവരുടെ(കാലാവധി കഴിഞ്ഞ) പാസ്പോര്‍ട്ട് ബന്ധപ്പെട്ട ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് ആവശ്യമായ സഹായം തേടാവുന്നതാണ്. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ, ഔട്ട് പാസോ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനും ‘ഹുറൂബ’്കാരുടെ അന്വേഷണങ്ങള്‍ക്കും ഔട്ട് പാസിനുള്ള അപേക്ഷ നല്‍കാനും കൈപ്പറ്റാനുമായി പ്രത്യേകം കൌണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

0Shares