
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്നും സബ് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കുന്നു. ഇനി മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാകും ചുമതല. എല്ലാ പോസീസ് സ്റ്റെഷനുകളും ഈ രീതിയിലേക്ക് മാറും. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സബ് ഇന്‍പെക്ടര്‍മാരാണ് എസ്എച്ച്ഒ മാര്‍. എന്നാല്‍ കേരളത്തില്‍ ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.

രാജ്യത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പോലീസ് അതോറിറ്റിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവ് കേരളവും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. 191 സ്റ്റേഷന് ചുമതല ഉടന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറും. തൊട്ടുപിന്നാലെ മുഴുവന്‍ സ്റ്റേഷനുകളിലും ഇന്‍സ്പെക്ടര്‍മാര്‍ എസ്എച്ച്ഒ മാരാകും. നിലവില്‍ സംസ്ഥാനത്തെ 6 പൊലീസ് സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ്.
