സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ആറംഗ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് വെട്ടിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ആറംഗ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് വെട്ടിക്കൊന്നു

ബംഗളൂരു: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ 20ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗനാഥാണ് (60) ഇന്നലെ രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഞായറാഴ്ച സ്‌പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ ആറംഗ സംഘമാണ് രംഗനാഥിനെ വെട്ടിക്കൊന്നത്. ശേഷം അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമി സംഘത്തിലൊരാളെ പൊലീസ് പിന്നീട് പിടികൂടി. പൊലീസ് സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചതിനാല്‍ വെടിവച്ചാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്‌കൂളിനുള്ളില്‍ കടന്നത്. പൊലീസ് സ്‌കൂള്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തരാകാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനായില്ല.

0Shares