തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനമായി. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമതി യോഗത്തിന് ശേഷം ഉത്തരവ് ഇറക്കും.
കലോത്സവം നടത്തണമെന്ന ആവശ്യം ഉയര്‍ത്തി സൂര്യ കൃഷ്ണമൂര്‍ത്തി ഒരു സ്വകാര്യ പത്രത്തില്‍ എഴുതിയ ലേഖനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്.
ഇക്കുറി കലോത്സവം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരുന്നു. സംസ്ഥാന കലോത്സവം ഒഴിവാക്കിയാലും ജില്ലാതലം വരെ കലോത്സവങ്ങള്‍ നടത്തി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തും; ആഘോഷങ്ങളില്ലാതെ