സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; സ്റ്റൈലിഷ് ഡാര്‍ക്ക് ത്രില്ലര്‍

  • Post category:news
  • Reading time:2 mins read
You are currently viewing സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; സ്റ്റൈലിഷ് ഡാര്‍ക്ക് ത്രില്ലര്‍

യു.വി ഉമേഷ്‌

താഴെ ഞാൻ എഴുതിയിരിക്കുന്നത് കണ്ടിട്ട് പുലിമുരുകനിലെ മൂപ്പനുമായി എനിക്ക് എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് എന്ന് അറിയിക്കുന്നു.

ഒരു സിനിമയിലെ എല്ലാ വിഭാഗവും ഒരുപോലെ മികച്ചതാകുമ്പോൾ ആണ് ഒരു ബ്ലോക്ബ്സ്റ്റർ ജനിക്കുന്നതെന്ന് നമുക്കറിയാം, എങ്കിലും ഈ സിനിമ കണ്ട കുറച്ചുപേരോട് നമുക്കു ചോദിച്ചു നോക്കാം.. ഹെയ്… ദാമു,കോമു,രാമു.. എന്താ നിങ്ങളുടെ അഭിപ്രായം?
ഈ സിനിമ എങ്ങനെയുണ്ടായിരുന്നു?

ദാമു: നല്ല കിടുക്കാച്ചി പടം.നല്ല ത്രില്ലർ ആയിരുന്നു.

രാമു: സൂപ്പർ സിനിമ.നല്ല കിടു ബി.ജി.എം ആയിരുന്നു.

സോമു: കിടിലൻ പടം.ആക്ഷൻ എല്ലാം സൂപ്പർ ആയിരുന്നു.

കോമു: കൊള്ളാം. സിനിമ മൊത്തം നല്ല കോമഡി ആയിരുന്നു നന്നായി ചിരിച്ചു.

ഗോപു: നല്ല കിടിലൻ എഡിറ്റിംഗ് ,സൂപ്പർ ഡയറക്ഷൻ,കിടിലൻ ഛായാഗ്രഹണം.

കണ്ടില്ലേ സുഹൃത്തുക്കളെ ഇവരുടെ അഭിപ്രായം. ഇനി ഞാൻ എന്നാൽ കഴിയുന്നത് തള്ളാം, സോറി പറയാം.

ബി.ജി.എം (ദീപക് അലക്സാണ്ടർ)

ഒരു മലയാള സിനിമയിൽ എന്നെ ഇത്രയും ത്രില്ലടിപ്പിച്ച പശ്ചാത്തലസംഗീതം വേറെയുണ്ടോ എന്നത് ഞാൻ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നുപറയുന്നതിൽ ഒരു തെറ്റുമില്ല. ബി.ജി.എം എപ്പോഴാണ് ത്രില്ലിങ്ങിൽ നിന്ന് രോമാഞ്ചത്തിലേക്ക് വഴി മാറിയതെന്നു ഞാൻ കൃത്യമായി ഓർക്കുന്നുമില്ല.

സംവിധാനം (ടിനു പാപ്പച്ചൻ)

ദി ഗ്രേറ്റ് ഫാദറിനും ആദം ജോണിനും ശേഷം ഇത്രയും സ്റ്റൈലിഷ് ആയൊരു സിനിമ ഞാൻ കണ്ടിട്ടില്ല. ഓരോ ഫ്രെയിംസും അതി മനോഹരവും ഓരോ സീനും ത്രില്ലിങ്ങും ആക്കുന്നതിൽ ടിനു പാപ്പച്ചൻ അസാധാരണമായ മികവ് കാണിച്ചിരിക്കുന്നു.കൂടാതെ കളർ ടോണും ആക്ഷൻ സീനുകളിലെ സ്‌ലോ മോഷനും ബിഗ്‌ബി സിനിമയെ പോലും വെല്ലുന്നതായിരുന്നു. അത്തരം മേക്കിങ് ഇഷ്ടമുള്ളവർക്ക് തിയേറ്ററിൽ ഇതൊരു മികച്ച അനുഭവം തന്നെയാണ് സംവിധായകൻ തരുന്നത്.

ഛായാഗ്രഹണം (ഗിരീഷ് ഗംഗാധരൻ)

ഓരോ ഫ്രെയിംസും അതിമനോഹരക്കുന്നതിന് സംവിധായകനെ സഹായിച്ചതിൽ പ്രധാനി ഛായാഗ്രഹകൻ ആണ്. കൂടാതെ മലയാളത്തിൽ അധികം കാണാത്ത തരം ആംഗിളുകളിൽ നിന്നുള്ള ഫ്രെയിംസും നമുക്ക് ചിത്രത്തിൽ കാണാനാകും. ഗംഭീരം എന്ന് മാത്രമേ ഈ വർക്കിനെ പറയാനാകൂ..

ആക്ഷൻ (സുപ്രീം സുന്ദർ)

സമീപകാല സിനിമകൾ ഒന്ന് പരിശോധിച്ചാൽ അതിൽ ഏറ്റവും മികച്ച ആക്ഷൻസ് കാണാവുക ഈ സിനിമയിലാകും.ഇടി നമുക്കു കൊള്ളും പോലെയൊക്കെ തോന്നുക എന്നാൽ എന്താ അവസ്ഥ. പോലീസ് കാരൻ ചവിട്ടുന്ന രംഗമൊക്കെ ശരിക്കു ചവിട്ടിയതുപോലെ തന്നെ ഫീൽചെയ്തു, പിന്നെ ഓരോ ആക്ഷനും കിടിലോൽകിടിലം.

തിരക്കഥ

നല്ല കൃത്യമായ ഇടവേളകളിൽ പഞ്ച് ഡയലോഗുകൾ,കുറച്ചുപേരുടെ ജയിൽ ചാട്ടം എന്ന ഒരു വരിയിലൊതുക്കമായിരുന്ന കഥയെ കൃത്യമായ പ്ലാനിങ്ങോട് കൂടി ഷാർപ്പായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്ത് വൻവിജയം ആണ്.

കാസ്റ്റിങ് (ഡയറക്ടർ)

ആന്റണി വർഗീസിൽ തുടങ്ങി ചെമ്പൻ വിനോദ്, വിനായകൻ,ലിജോ ജോസ് പെല്ലിശേരി,ടിറ്റോ വിത്സൺ എന്നിവരും പോലീസ് കാരൻ മുതൽ ബംഗാളി വരെയും ഉള്ള പെർഫെക്റ്റ് കാസ്റ്റിംഗ് ആയിരുന്നു ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.കൂടാതെ ഇവരുടെയൊക്കെ ഒരു പെര്‍ഫോമൻസും. ഒന്നും പറയാനില്ല..
ഇവരിൽ ആന്റണി വർഗീസിന്‍റെ വരവിനെക്കാൾ കയ്യടി കിട്ടിയതു വിനായകന് ആയിരുന്നു. ഓരോ സാധാ ഡയലോഗും പഞ്ച് ഡയലോഗ് ആയി മാറുകയായിരുന്നു.ലാലേട്ടനും മമ്മൂക്കയ്കും ദുല്‍ഖറിനും ശേഷം പറയുന്ന ഓരോ ഡയലോഗിനും തിയേറ്ററിൽ കയ്യടി നേടുന്ന താരമായി വിനായകൻ ഇന്ന് വളർന്നിരിക്കുന്നു.ചിത്രത്തിലെ വിനായകന്‍റെ രണ്ടാം വരവ് 20 ട്വന്റിയിലെ ലാലേട്ടന്‍റെ കോടതിയിലെ പ്രതാപവർമയായുള്ള വരവിനെക്കാൾ രോമാഞ്ചമായിരുന്നു തന്നത്.

ആകെ മൊത്തത്തിൽ നോക്കുമ്പോൾ എനിക്ക് ഈ വർഷത്തെ ഏറ്റവും മികച്ച സിനിമാനുഭവം ആയിട്ടാണ് ചിത്രം മനസ്സിൽ കയറിയത്. കേട്ടറിവിനെക്കാൾ വലുതാണ് ഈ സിനിമ എന്ന് കാണാനുള്ളവർക്കു കണ്ടുകഴിയുമ്പോൾ മനസിലായിക്കോളും, അമിത പ്രതീക്ഷയോട് കൂടി കണ്ടാലും ഈ സിനിമ ആർക്കും പൂർണ നിരാശ നൽകുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും മലയാളത്തിൽ അധികം ഇറങ്ങാത്ത പ്രിസൺ ബ്രേക്കർ മൂവി ആണ് ഇതെന്നതും ചില ലോജിക് പ്രശ്നങ്ങൾ ചിത്രത്തെ അലട്ടുമെന്നതും ഞാൻ ഓർമിപ്പിക്കുന്നു. എന്തുചെയ്യാം മലയാള സിനിമയുടെ ഗ്രാഫ് മുകളിലോട്ട് തന്നെ താഴോട്ടില്ല എന്നവാശിയിൽ തന്നെയാണെന്ന് തോന്നുന്നു.

റേറ്റിംഗ്
4.25/5

0Shares