സൗദി: സൗദിയില്‍ പാകിസ്താന്‍ സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചാക്കില്‍ കെട്ടി തല്ലിക്കൊന്നു. അംമന(35), മീനോ(26) എന്നിവരാണ് സൗദി പോലീസിന്റെ ക്രൂര മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ ഇവര്‍ താമസിക്കുന്ന വീട് റെയ്ഡ് ചെയ്താണ് പോലീസ് ഇവരെ പിടികൂടിയത്. സ്വവര്‍ഗ ലൈംഗീകതയും ക്രോസ് ഡ്രസിംഗും ആരോപിച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അവരുടെ ഗുരുവിനെ തെരഞ്ഞെടുക്കുന്ന ചടങ്ങിനിടെയാണ് റെയ്ഡ് നടത്തി 22 പേരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 11 പേര്‍ 150,000 റിയാല്‍ (ഏകദേശം 27 ലക്ഷം) നല്‍കി ശിക്ഷയില്‍ നിന്നൊഴിവായിട്ടുണ്ട്. സൗദി മനുഷ്യാവകാശപ്രവര്‍ത്തകരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.