
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സമരം തുടര്‍ച്ചയായി മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ബസ്സുടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും.എന്നാല്‍ ചര്‍ച്ച ഔദ്യോഗികമല്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ്സുടമകള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പണിമുടക്കിയത്.
