സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക്

  • Post category:news
  • Reading time:1 min read
You are currently viewing സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക്

സ്‌പെയ്ന്‍: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യ കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. സെവിയ്യയെ നേരിട്ട ബാഴ്‌സ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. തുടക്കത്തില്‍ 9ആം മിനുട്ടില്‍ സെരാബിയൗടെ ഗോളില്‍ സെവിയ്യ മുന്നില്‍ എത്തിയതായിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് പിക്വെ ആണ് ബാഴ്‌സലോണയുടെ രക്ഷനായി എത്തിയത്. പിക്വെയുടെ ഗോള്‍ ബാഴ്‌സക്ക് സമനിക നല്‍കിയതോടെ കളിയുടെ നിയന്ത്രണം ബാഴ്‌സയുടെ കയ്യില്ലായി. രണ്ടാം പകുതിയില്‍ 78ആം മിനുട്ടില്‍ ആയിരുന്നു വിജയഗോള്‍ പിറന്നത്. ഫ്രഞ്ച് താരം ഡെംബലെ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടാണ് സെവിയ്യ ഗോള്‍കീപ്പറെ കീഴ്‌പ്പെടുത്തിയത്. 90ആം മിനുട്ടില്‍ ഒരു പെനാല്‍റ്റി സെവിയ്യക്ക് ലഭിച്ചതായുരുന്നു. എന്നാല്‍ ടെര്‍ സ്റ്റേഗന്‍ പെനാള്‍ട്ടി സേവിലൂടെ അവസാന നിമിഷത്തിലെ തിരിച്ചടിയില്‍ നിന്ന് ബാഴ്‌സലോണയെ രക്ഷിച്ചു. ഇന്നത്തെ കിരീട നേടത്തോടെ ബാഴ്‌സലോണയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമായി.

0Shares